KeralaNews

പത്തനംതിട്ടയിൽ വോട്ട് ചെയ്യുന്നവർക്ക് സമ്മാനം

പത്തനംതിട്ട : പത്തനംതിട്ടയിലെ നിയോജകമണ്ഡലങ്ങളിലും വോട്ട് ചെയ്യുന്നവരിൽ നിന്നും നറുക്കിട്ട് സമ്മാനം നൽകും . ജില്ലയിലെ പോളിംഗ് ശതമാനം വർദ്ധിപ്പിക്കാൻ ആവിഷ്കരിച്ച വോട്ട് ആൻഡ്‌ വിൻ പദ്ധതിയുടെ ഭാഗമായാണിത് . പോളിംഗ് ശതമാനം കുറഞ്ഞ 100 ബൂത്തുകളിൽ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് . ഒരു ബൂത്തിൽ നിന്ന് ഒരാൾക്ക് സമ്മാനം ലഭിക്കും . കൂടാതെ 5 മണ്ഡലങ്ങളിൽ നിന്നും ഒരാൾക്ക് മെഗാ സമ്മാനവും ജില്ലയിൽ ഒരാൾക്ക് ബംബർ സമ്മാനവും ലഭിക്കും .

പ്രവാസികളുടെ സഹകരനത്തിലാണ് സമ്മാനപദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത് . 28 നു സംഘടിപ്പിക്കുന്ന സംഗീത നിശയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും .

shortlink

Related Articles

Post Your Comments

Related Articles


Back to top button