International

ട്രെയിനില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്

മെക്‌സിക്കോ : ട്രെയിന്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് കണ്ടു നിന്നവര്‍ കൈകാര്യം ചെയ്തു. മെക്‌സിക്കോയിലാണ് സംഭവം. കാര്‍ലോസ് സാന്‍ചസ് എന്ന യുവാവാണ് ട്രെയിന്‍ യാത്രികരുടെ കൈയിലെ ചൂടറിഞ്ഞത്.

തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് ഉണര്‍ന്ന സ്ത്രീ സഹയാത്രികരെ ഉണര്‍ത്തി കാര്യം പറഞ്ഞതോടെയാണ് യുവാവ് പെട്ടത്. ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട ഇയാള്‍ മുഖം ആദ്യം മറയ്ക്കുകയും ചെയ്തു. എന്നാല്‍ ആളുകള്‍ ഇയാളെ ബൂട്ടുകൊണ്ട് ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി നന്നായി പെരുമാറുകയും ചെയ്തു.

shortlink

Post Your Comments


Back to top button