NewsInternational

ബോക്കോ ഹറാം ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു

അബൂജ: ബോക്കോ ഹറാം ഭീകരര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിബോക്കിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടു. 19 കാരിയായ അമിന അലി നികേകിയാണ് രക്ഷപ്പെട്ടത്. ദംബോവയ്ക്ക് സമീപം വനത്തിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ നൈജീരിയന്‍ സൈന്യമാണ് രക്ഷപ്പെടുത്തിയത്.

2014 ഏപ്രിലില്‍ 14 ന് വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോക്കിലെ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് തീവ്രവാദികള്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ചിലരുടെ വീഡിയോ ദൃശ്യങ്ങള്‍ ബൊക്കോഹറാം കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. മോചനത്തിനായി തീവ്രവാദികളുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് പെണ്‍കുട്ടികള്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button