India

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. അബ്ദുള്‍ വാഹിദ് സിദ്ദിബാപയെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

എന്‍.ഐ.എ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയാണ്. ദുബായില്‍ നിന്നാണ് അബ്ദുള്‍ വാഹിദ് ഡല്‍ഹിയിലെത്തിയത്. ഇന്ത്യയില്‍ ഭീകരാക്രമണ പദ്ധതികള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനത്തിലാണ് ഇയാളെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇന്റര്‍പോള്‍ അബ്ദുള്‍ വാഹിദിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button