KeralaNews

ഇത്രയും കനത്ത പരാജയം അപ്രതീക്ഷിതം; എ.കെ ആന്റണി

ന്യൂഡല്‍ഹി: കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഇത്ര കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. തോല്‍വിയില്‍ നിരാശയുണ്ട്. പക്ഷേ യു.ഡി.എഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല. പരാജയ കാരണങ്ങള്‍ വിശദമായി വലിയിരുത്തും. 1967ല്‍ ഒന്‍പത് അംഗങ്ങള്‍ മാത്രം വിജയിച്ച അനുഭവവും കോണ്‍ഗ്രസിനുണ്ട്. അന്ന് കെ.കരുണാകരനെപ്പോലുള്ളവരുടെ നേതൃത്വവവും ഘടകക്ഷികളുടെ പിന്തുണയും വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ കാണിച്ച സമരവീര്യവും കൂടി ഒന്നിച്ചപ്പോള്‍ കോണ്‍ഗ്രസ് വമ്ബിച്ച രീതിയില്‍ തിരിച്ചുവന്നു. ക്രിയാക്തമായ പ്രതിപക്ഷമായി നിലകൊള്ളും. യു.ഡി.എഫും കോണ്‍ഗ്രസും തിരിച്ചുവരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് സര്‍വശക്തിയുമെടുത്ത് പ്രവര്‍ത്തിച്ചിട്ടും ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. കോണ്‍ഗ്രസ് ബി.ജെ.പി വോട്ട് മറിച്ചതായുള്ള ഇടതുപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കില്ലെന്നും ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button