Kerala

പാലക്കാട്ടെ തോല്‍വി ; ശോഭ സുരേന്ദ്രന്‍ അമിത് ഷായ്ക്ക് പരാതി നല്‍കി

പാലക്കാട്‌ ● തന്റെ തോല്‍വിയ്ക്ക് പിന്നില്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കി.

പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവന്‍ മലമ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന, ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭയിലെ വൈസ് ചെയർമാനുമായ സി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി മലമ്പുഴയിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നും ശോഭ പരാതിപ്പെടുന്നു.

ബി.ജെ.പി ഏറെ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷയുണർത്തി മുൻപന്തിയിലെത്തിയ ശോഭ സുരേന്ദ്രൻ അവസാനഘട്ടത്തിലാണ് പിന്നോക്കം പോയത്. ഒടുവില്‍ 17,483 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വിജയം കൈക്കലാക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button