NewsInternational

വിദ്യാര്‍ഥികളുടെ ഹോസ്റ്റലിനു തീപിടിച്ച്‌ 17 പെണ്‍കുട്ടികള്‍ മരിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു.ഉത്തര തായ്ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്‌കൂള്‍ ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായത്. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ടുകുട്ടികളുടെ നില അതീവഗുരുതരമാണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായതെന്നു പൊലീസ് അറിയിച്ചു.

അഞ്ചിനും 12 വയസിനുമിടെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് ഹോസ്റ്റലിനുള്ളില്‍ 38 കുട്ടികളുണ്ടായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടികളാണ് കൂടുതലും കൊല്ലപ്പെട്ടത്. മൃതദേഹങ്ങളൊന്നും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button