NewsInternational

താലിബാന്‍ തലവനെ വകവരുത്തി

പാകിസ്ഥാന്‍റെ അതിര്‍ത്തി ലംഘിച്ച് നടത്തിയ ഒരു വ്യോമാക്രമണത്തിലൂടെ അമേരിക്ക താലിബാന്‍ തലവനായ മുല്ല അക്തര്‍ മന്‍സൂറിനെ വകവരുത്തി. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക്-പ്രദേശമായ ദല്‍ബന്ദിയിലെ അഹമ്മദ് വാല്‍ നഗരത്തിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന മന്‍സൂറിനെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെയാണ് അമേരിക്ക വധിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു ആക്രമണം. മന്‍സൂറിനൊപ്പം യാത്ര ചെയ്തിരുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മറ്റൊരു താലിബാന്‍ നേതാവും കൊല്ലപ്പെട്ടിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ എജന്‍സി നാഷണല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവര്‍ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് വന്‍ഭീഷണി ഉയര്‍ത്തിയിരുന്ന ഭീകരനായിരുന്നു മന്‍സൂറെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

താലിബാന്‍ സ്ഥാപക നേതാവ് മുല്ലാ ഒമര്‍ കൊല്ലപ്പെട്ടപ്പോള്‍ 2015, ജൂലൈയിലായിരുന്നു മന്‍സൂര്‍ താലിബാന്‍ മേധാവിയായത്. തുടര്‍ന്ന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരന്‍ മന്‍സൂറായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button