Latest NewsNewsInternational

ഡസൻ കണക്കിന് അഫ്‌ഗാനിസ്ഥാനികളെ തടവിലാക്കിയും നാടുകടത്തിയും പാകിസ്ഥാൻ

ഇസ്ലാമാബാദ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഡസൻ കണക്കിന് അഫ്ഗാനികളെ പാകിസ്ഥാൻ സുരക്ഷാ സേന ബുധനാഴ്ച തടഞ്ഞുവെച്ച് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ഒപ്പം നിരവധി പേരെ തടവിലാക്കുകയും ചെയ്തതായി റിപ്പോർട്ട്. രേഖകളില്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആയ എല്ലാ വിദേശികളെയും ലക്ഷ്യമിടുന്ന പുതിയ കുടിയേറ്റ വിരുദ്ധ അടിച്ചമർത്തലിന്റെ ഭാഗമായാണ് ഈ നാടുകടത്തൽ. രേഖകളില്ലാതെ പാകിസ്ഥാനിലെ ഏകദേശം 2 ദശലക്ഷം അഫ്ഗാനികൾ താമസിക്കുന്നുണ്ട്. പുതിയ തീരുമാനം ഇവരെയെല്ലാവരെയും ബാധിക്കും.

പാകിസ്ഥാന്റെ ഈ അടിച്ചമർത്തൽ യു.എൻ ഏജൻസികൾ, അവകാശ ഗ്രൂപ്പുകൾ, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടം എന്നിവയിൽ നിന്ന് വ്യാപകമായ വിമർശനത്തിന് കാരണമായിട്ടുണ്ട്. നാടുകടത്തൽ ആരംഭിച്ചതായി പാകിസ്ഥാൻ ഇടക്കാല ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. ശരിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന ഏതെങ്കിലും വ്യക്തികളെ തിരിച്ചയക്കാനുള്ള പാകിസ്ഥാന്റെ ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഈ നടപടി.

തുറമുഖ നഗരമായ കറാച്ചിയിലും ഗാരിസൺ നഗരമായ റാവൽപിണ്ടിയിലും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലെയും വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വയിലെയും വിവിധ പ്രദേശങ്ങളിലാണ് ബുധനാഴ്ചത്തെ നാടുകടത്തൽ നടന്നതെന്ന് അധികൃതർ പറഞ്ഞു. താലിബാൻ പിടിച്ചടക്കലിനിടെ ഇവിടെ നിന്ന് പലായനം ചെയ്തവർ പ്രത്യേക അഭയാർത്ഥി പദ്ധതി പ്രകാരം അമേരിക്കയിലേക്ക് സ്ഥലം മാറ്റത്തിനായി കാത്തിരിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം. പാകിസ്ഥാനിലെ ആയിരക്കണക്കിന് അഫ്ഗാനികളെ ഈ അടിച്ചമർത്തൽ ആശങ്കാകുലരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button