Kerala

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

വടക്കേക്കര : ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. ഗോതുരുത്ത് കടകത്ത് വീട്ടില്‍ സഫിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്ത ഭാര്യ കാവ്യാഞ്ജലി(29)യാണ് അറസ്റ്റിലായത്.

സഫിനും കാവ്യാഞ്ജലിയും വിവാഹമോചനത്തിനു തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ വൈരാഗ്യം മൂലം സഫിനെ ആക്രമിക്കാനായി കാവ്യാഞ്ജലി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്യുകയായിരുന്നു. സഫിനു പകരം അനുജനായ സെഫിനെയാണ് ക്വട്ടേഷന്‍ സംഘം വെട്ടിയത്. കാട്ടൂര്‍ കാരാഞ്ചിര പെരിങ്ങോട്ടു വീട്ടില്‍ കുമാരന്റെ മകളാണു കാവ്യാഞ്ജലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button