NewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ മൂന്നില്‍ രണ്ടുശതമാനം ജനങ്ങളും സന്തുഷ്ടരെന്നു സര്‍വേ

ന്യൂഡല്‍ഹി: മൂന്നില്‍ രണ്ടു ശതമാനം ജനങ്ങളും രണ്ടു വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ സന്തുഷ്ടരെന്ന് സര്‍വേ. ലോക്കല്‍ സര്‍ക്കിള്‍സ് 15,000 ആളുകളില്‍ നടത്തിയ സര്‍വേയിലാണ് മൂന്നില്‍ രണ്ടു ശതമാനം ജനങ്ങളും മോദി ഭരണത്തില്‍ സന്തുഷ്ടരാണെന്ന് അഭിപ്രായപ്പെട്ടത്. 20 ചോദ്യങ്ങളാണ് ഇവരോട് ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് വോട്ടു ചെയ്യുകയായിരുന്നു.

64 ശതമാനം ആളുകളും സര്‍ക്കാരിന്റെ പ്രവര്‍ത്തനം തങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നുവെന്ന് അഭിപ്രായമുള്ളവരാണ്. 36 ശതമാനം പേരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ മേഖലകളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടത് എന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം അഭിപ്രായം. 76 ശതമാനം ആളുകളും അവരുടെയും കുടുംബത്തിനും രാജ്യത്തിന്റെ ഭാവിയില്‍ ശുഭപ്രതീക്ഷയുള്ളവരാണ്. അടുത്ത മൂന്നു വര്‍ഷം കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരാനും ശ്രമിക്കുകയാണ് സര്‍ക്കാര്‍ വേണ്ടത് എന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ രാജ്യത്തിന് പുറത്ത് ജീവിക്കുന്നവര്‍ വിവിധ പ്രായത്തിലുള്ളവര്‍ എന്നിവരെയാണ് സര്‍വേയ്ക്കായി തിരഞ്ഞെടുത്തത്. നഗരങ്ങളിലും ഗ്രാമങ്ങളിലും സര്‍വേ നടത്തി. തൊഴിലില്ലായ്മ കുറയ്ക്കാന്‍ സാധിച്ചുവെന്ന് 35 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. 38 ശതമാനം ആളുകള്‍ സര്‍ക്കാരിന് വിലക്കയറ്റം കുറയ്ക്കാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നവര്‍ ആണ്. 55 ശതമാനം പേര്‍ വിലക്കയറ്റം കൂടിയെന്ന് അഭിപ്രായമുള്ളവരാണ്.
തിരഞ്ഞെടുത്ത എം.പിമാര്‍ മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടുന്നുവെന്ന് കരുതുന്നവരാണ് 18 ശതമാനം. 66 ശതമാനം പേര്‍ എം.പിമാര്‍ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്നില്ലെന്ന അഭിപ്രായമുള്ളവരാണ്. 61 ശതമാനം ആളുകള്‍ അഴിമതി കുറഞ്ഞുവെന്ന് കരുതുന്നു. 32 ശതമാനം പേര്‍ക്ക് അഴിമതിയില്‍ കുറവുള്ളതായി അഭിപ്രായമില്ല. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം ആളുകളും അടുത്ത തിര‍ഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് കരുതുന്നവരാണ്. 26 ശതമാനം പേര്‍ തിരിച്ചും വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button