NewsInternational

എണ്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ അമ്മയെ തേടിയെത്തിയപ്പോള്‍….

ചിക്കാഗോ: എണ്‍പത് വര്‍ഷത്തിന് ശേഷം തന്റെ മകളെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു 99 കാരിയായ എയ്‌ലീന്‍ വാഗ്‌നെര്‍. എയ്‌ലീന്റെ 83 കാരിയായ മകള്‍ ഡോറിയെന്‍ ഹമ്മാനും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അമ്മയുമായുള്ള ഒത്തുചേരല്‍. അമ്മയെ തേടിയുള്ള ഡോറിയെന്റെ ഫോണ്‍ കോള്‍ എത്തിയപ്പോള്‍ എയ്‌ലീന് ആദ്യം ആളെ പിടികിട്ടിയില്ല. അതിന് ശക്തമായ ഒരു കാരണവുമുണ്ട്. കളിച്ച്, പഠിച്ച് നടക്കേണ്ട കൗമാര പ്രായത്തില്‍ എയ്‌ലീന്‍ ജന്മം നല്‍കിയ കുട്ടിയാണ് ഡോറിയെന്‍. ഡോറിയന്റെ ഫോണ്‍ കോള്‍ എത്തിയപ്പോള്‍ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത പഴയ നാളുകളിലേക്ക് എയ്‌ലീന്റെ ചിന്തകള്‍ ചലിച്ചു.

എയ്‌ലീന് പതിനാറ് വയസുണ്ടായിരുന്നപ്പോഴായിരുന്നു ആ സംഭവം. ലൈബ്രറിയില്‍ നിന്നും സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന എയ്‌ലീനെ അപരിചിതനായ ഒരു യുവാവ് ബലാത്സംഗം ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ എയ്‌ലീന്‍ പീഡനത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. മാസങ്ങള്‍ക്ക് ശേഷം സംഭവത്തെക്കുറിച്ച് എയ്‌ലീന്‍ മാതാപിതാക്കളോട് വിവരിച്ചു. 1933 ഏപ്രിലില്‍ എയ്‌ലീന്‍ മകള്‍ക്ക് ജന്മം നല്‍കി. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം കുഞ്ഞിനെ ഒരു അനാഥാലയത്തില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന് ശേഷം നഴ്‌സിങ് പഠനത്തിന് വേണ്ടി പോയ എയ്‌ലീന്‍ പഴയ കാര്യങ്ങളെല്ലാം മറന്നു തുടങ്ങി. നഴ്‌സിങ് പഠനകാലത്ത് പരിചയപ്പെട്ട യുവാവിനെ പിന്നീട് വിവാഹം കഴിയ്ക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ എയ്‌ലീന് രണ്ട് കുട്ടികളുണ്ടായി. തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊന്നും എയ്‌ലീന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ല. ജീവിതം മനോഹരമായി തന്നെ കടന്നുപോയി.

കഴിഞ്ഞ മാസമാണ് ഡോറിയന്റെ ഫോണ്‍ കോള്‍ ആദ്യമായി എയ്‌ലീനെ തേടിയെത്തുന്നത്. ‘ഹലോ അമ്മ’ എന്നായിരുന്നു ഡോറിയന്‍ അഭിസംബോധന ചെയ്തത്. മകളുടെ വിളിയില്‍ ആദ്യം കരയുകയും പിന്നീട് സന്തോഷം കൊണ്ട് ചിരിക്കുകയുമാണ് എയ്‌ലീന്‍ ചെയ്തത്. ഇതിന് പിന്നാലെ അമ്മയെ കാണാന്‍ ഡോറിയന്‍ എത്തി. ഇക്കഴിഞ്ഞ മാതൃദിനത്തിലായിരുന്നു ഇരുവരുടേയും ഒത്തു ചേരല്‍. എയ്‌ലീന് നൂറ് വയസ് തികയുന്ന ദിനം വീണ്ടും കാണാം എന്നു പറഞ്ഞാണ് ഡോറിയന്‍ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button