NewsGulf

ദുബായിലെ പാർക്കിംഗ് നിയമങ്ങളിൽ മാറ്റം : മാറിയ പുതിയ നിയമങ്ങൾ അറിയാം

ദുബായ് : ദുബായിലെ പാർക്കിംഗ് നിയമങ്ങൾ മാറുന്നു. പാതയോരങ്ങളിലും ആർടിഐക്ക് കീഴിലുള്ള ബഹുനില പാർക്കിംഗ് മേഖലയിലും പാർക്കിംഗ് തുക വർദ്ധിപ്പിച്ചിട്ടുണ്ട് .ദുബായ് സിറ്റിയിലെ പാർക്കിംഗ് ഏരിയ രണ്ടായി തിരിച്ചുകൊണ്ടാണ് നിയമം നടപ്പിലാക്കുന്നത്. കൊമെഴ്ഷ്യൽ ഏരിയ , നോൺ കൊമെഴ്ഷ്യൽ ഏരിയ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത് .

പാർക്കിംഗിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ഇവയാണ്;

* പാർക്കിംഗ് സോൺ കാറ്റഗറി A ,B , C, D, F, G എന്നിങ്ങനെ ഉയർത്തിയിട്ടുണ്ട് .
* പഴയ നിയമപ്രകാരം ഒരു മണി മുതൽ 4 മണി വരെ സൗജന്യ പാർക്കിംഗ് ആയിരുന്നു . ഇത് മാറ്റിയിട്ടുണ്ട് രാവിലെ 8 മണി മുതൽ പൈസ അടച്ചുള്ള പാർക്കിംഗ് സൗകര്യം മാത്രമേ ലഭ്യമാകു. വെള്ളയാഴ്ചകളിലും, മറ്റു പൊതു അവധി ദിവസങ്ങളിലും ഇതിന് ഇളവുണ്ട്.
*പ്രത്യേക സോണുകളിൽ പാർക്ക്‌ ചെയ്യുന്നതിന് മണിക്കൂറിനു ഇടാക്കുന്ന തുക വർദ്ധിപ്പിച്ചിട്ടുണ്ട് .
* സീസണൽ പാർക്കിംഗ് കാർഡിന്റെ തുകയിലും മാറ്റം വരുത്തിയിട്ടുണ്ട് .

4 തരത്തിലാണ് സീസണൽ കാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. 33 മാസം, 6 മാസം , ഒരു വർഷം എന്നിങ്ങനെയാണ് കാർഡിന്റെ കാലാവധി. കൂടാതെ 7 പുതിയ പാർക്കിംഗ് സോൺ കാറ്റഗറികൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൊമെഴ്ഷ്യൽ സോണിൽ പാർക്ക്‌ ചെയ്യുന്നതിന് 30 മിനിട്ടിനു 2 ദിർഹവും പരമാവധി സമയമായ 4 മണിക്കൂറിന് 16 ദിർഹാവുമാണ് പുതുക്കിയ ചാർജ്. നോൺ കെമെഴ്ഷ്യൽ ഏരിയയിലെ റോഡ്‌ സൈഡ് പാർക്കിംഗിന് ഒരു മണിക്കൂറിനു 2 ദിർഹവും 4 മണിക്കൂറിന് 11 ദിർഹവുമാണ് തുക. ദൈറ മത്സ്യമാർക്കെറ്റിന് മുന്നിലുള്ള പാർക്കിംഗിന് മാത്രമായി മണിക്കൂറിന് 4 ദിർഹവും 4 മണിക്കൂറിനു 16 ദിർഹാവുമാണ് ചാർജ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button