India

മോദിയുടെ കൂടെയൊരു ട്രെയിന്‍യാത്ര കൂടെ ഓര്‍ക്കപ്പെടേണ്ട രണ്ട് പേരുകള്‍ ; ലീന ശര്‍മയുടെ ഓര്‍മ്മക്കുറിപ്പ് വൈറലാകുന്നു

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ജനറല്‍ മാനേജര്‍ ലീന ശര്‍മയുടെ ഓര്‍മ്മ കുറിപ്പ് വൈറലാകുന്നു. 20 വര്‍ഷം മുന്‍പ് ഗുജറാത്തിലെ ബിജെപി നേതാക്കന്മാരായിരുന്ന നരേന്ദ്രമോദിയും ശങ്കര്‍സിംഗ് വഗേലയുമായി നടത്തിയ ട്രെയിന്‍ യാത്രയെക്കുറിച്ചാണ് ലീന ശര്‍മ്മ കുറിച്ചത്.

1990 ലെ വേനല്‍ക്കാല സമയത്ത്, റെയില്‍വേയിലെ പ്രൊബോഷന്‍ ടൈമില്‍ ലീനശര്‍മ്മയും സുഹൃത്തും ലക്‌നൗവില്‍ നിന്ന ഡല്‍ഹിയിലേക്ക് പോകുന്ന യാത്രയില്‍ തങ്ങള്‍ക്ക് നേരിട്ട അനുഭവത്തെക്കുറിച്ചാണ് കുറിപ്പിലുള്ളത്. ലീന കുറിക്കുന്നത് ഇങ്ങനെയാണ്- ”സഹയാത്രികരായി ഞങ്ങളുടെ ബോഗിയില്‍ രണ്ട് എംപിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ റിസര്‍വേഷന്‍ ഇല്ലാതെ അവരുടെ കൂടെ യാത്ര ചെയ്ത മറ്റ് 12 പേരുടെയും പെരുമാറ്റം വളരെ മോശമായിരുന്നു. ഞങ്ങളെ ആ ബെര്‍ത്തില്‍ നിന്നും വെക്കേറ്റ് ചെയ്യിക്കാന്‍ ശ്രമിക്കുകയും, ഞങ്ങളോട് വളരെ മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. അവരുടെ പെരുമാറ്റത്തില്‍ ഞങ്ങള്‍ ആകെ ഭയപ്പെട്ടു. ആ രാത്രി ശരിക്കും കാളരാത്രിയായിരുന്നു. അവരുടെ ടീം ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ടിക്കറ്റ് എക്‌സാമിനറും ആ ബോഗിയിലെ മറ്റ് യാത്രക്കാരും ഇവരെ പേടിച്ച് അവിടെ നിന്ന് മാറി.

അടുത്ത ദിവസം രാവിലെ ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. അപ്പോഴേക്കും മാനസികമായി ഞങ്ങള്‍ വളരെ തളര്‍ന്നിരുന്നു. അതിനാല്‍ എന്റെ സുഹൃത്ത് അഹമ്മദാബാദിലെ ട്രെയിനിംഗിന് പോകാതെ ഡല്‍ഹിയില്‍ തന്നെ കഴിഞ്ഞു കൂടാന്‍ തീരുമാനിച്ചു. ഞാന്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. എന്റെ കൂടെ മറ്റൊരു കുട്ടി ജോയിന്‍ ചെയ്തു. അവള്‍ ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ്.

ഞങ്ങള്‍ അടുത്ത ട്രെയിനില്‍ യാത്ര തുടര്‍ന്നു, എന്നാല്‍ ഞങ്ങള്‍ക്ക് റിസര്‍വേഷന്‍ ഇല്ലായിരുന്നു. ഞങ്ങള്‍ ടിടിഎ കണ്ട് സംസാരിച്ചു അദ്ദേഹം ഞങ്ങള്‍ക്ക് സീറ്റ് തരപ്പെടുത്തി. ഞങ്ങള്‍ക്ക് സീറ്റ് ലഭിച്ചത് രണ്ട് രാഷ്ട്രീയ നേതാക്കന്മാരോടൊപ്പമായിരുന്നു. അവര്‍ നല്ല മനുഷ്യരാണെന്നും ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരാണെന്നും ടിടിഎ ഞങ്ങളോട് പറഞ്ഞു. ഒരാള്‍ നാല്‍പ്പതിനോട് പ്രായമുള്ള വ്യക്തിയും മറ്റൊരാള്‍ മുപ്പതു വയസ്സു തോന്നിക്കുന്ന വ്യക്തിയുമായിരുന്നു. അവര്‍ അവരെ സ്വയം പരിചയപ്പെടുത്തി. അവര്‍ ഗുജറാത്തിലെ രണ്ട് ബിജെപി
നേതാക്കന്മാരായിരുന്നു. ഞങ്ങള്‍ ഞങ്ങളെയും സ്വയം പരിചയപ്പെടുത്തി. അവര്‍ അവരുടെ പാര്‍ട്ടിയിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ഞങ്ങള്‍ ഗുജറാത്ത് സ്വദേശികളല്ലല്ലോയെന്നായിരുന്നു ഞങ്ങളുടെ മറുപടി. എന്നാല്‍ തങ്ങള്‍ക്ക് അത് പ്രശ്‌നമല്ലെന്നും രാജ്യത്തിന് വേണ്ടി ടാലന്റ് ആയ ആളുകളെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നുമായിരുന്നു അവരുടെ മറുപടി. ഞങ്ങള്‍ക്ക് നാലു പേര്‍ക്കുമുള്ള ഭക്ഷണം അപ്പോഴേക്കും എത്തി. ഞങ്ങള്‍ നിശബ്ദരായി ഭക്ഷണം കഴിച്ചു. മുപ്പതു വയസ്സുകാരന്‍ ഞങ്ങളുടെ ഭക്ഷണത്തിന്റെ പണവും നല്‍കി. ഞങ്ങള്‍ അവരോട് നന്ദി പറഞ്ഞു.ഉറങ്ങേണ്ട സമയം അടുത്തിരുന്നു,ബെര്‍ത്ത് ഒഴിവില്ലെന്ന് ടിടിഎ ഞങ്ങളെ അറിയിച്ചു. എന്നാല്‍ ഞങ്ങളെ വിഷമിപ്പിക്കാതെ അവര്‍ തറയില്‍ തുണി വിരിച്ച് ഉറങ്ങി ഞങ്ങള്‍ക്ക് ബെര്‍ത്ത് നല്‍കി. ഞാന്‍ ആലോചിച്ചു എന്താണിത്, ഇന്നലെ രണ്ട് രാഷ്ട്രീയക്കാരോടൊപ്പം ഭയപ്പെട്ട് രാത്രി കഴിച്ചു കൂട്ടിയെങ്കില്‍ ഇന്ന് സമാധാനത്തോടും ഒട്ടും ഭയമില്ലാതെയും യാത്ര ചെയ്യാന്‍ സാധിക്കുന്നു.

പിറ്റേന്ന് അഹമ്മദാബാദില്‍ എത്താറായപ്പോള്‍ ആ മുതിര്‍ന്ന വ്യക്തി എന്താവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ അറിയിക്കമെന്ന് പറഞ്ഞു. ട്രെയിന്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ അവരുടെ പേരുകള്‍ ഞാന്‍ വീണ്ടും ചോദിച്ചു. രാഷ്ട്രീയക്കാരെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിച്ച ആ രണ്ട് വ്യക്തികളുടെ പേരുകള്‍ ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ചു- ശങ്കര്‍സിംഗ് വഗേല, നരേന്ദ്രമോദി”.

shortlink

Related Articles

Post Your Comments

Related Articles


Back to top button