NewsIndiaInternational

തീവ്രവാദത്തിനെതിരായുള്ള പോരാട്ടത്തിനായ് ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കുമെന്നു ചൈന

ബെയ്ജിംഗ്: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം വിപുലീകരിക്കുമെന്നു ചൈന. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ചൈന എതിര്‍ത്തതിനെ കുറിച്ച് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രസ്താന നടത്തിയതിനു പിന്നാലെയാണു ചൈന സഹകരണം വിപുലീകരിക്കുമെന്ന് ഉറപ്പുനല്‍കിയത്. പ്രണാബ് മുഖര്‍ജിയുടെ നാലുദിവസത്തെ ചൈന സന്ദര്‍ശനം വിജയകരവും ഫലപ്രദവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു.

ഇരു രാജ്യങ്ങള്‍ തമ്മില്‍ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുവാനും ധാരണയായി. ഭീകരവാദം നമ്മുടെ പൊതുവായ ശത്രുവാണ്. ഭീകരവാദത്തെ ചെറുക്കാന്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. സമധാനത്തിനും സ്ഥിരതയ്ക്കായും ബ്രിക്‌സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ചുന്‍യിംഗ് പറഞ്ഞു..

shortlink

Related Articles

Post Your Comments

Related Articles


Back to top button