India

പ്രധാനമന്ത്രിയുടെ വിമാനം വഴിതിരിച്ചു വിട്ടു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. കര്‍ണാടകയിലെ ദേവന്‍ഗിരിയില്‍ ‘വികാസ് പര്‍വ’ റാലിയില്‍ പ്രസംഗിച്ചശേഷം തിരിച്ചുപോകുകയായിരുന്നു മോദി.

ഡല്‍ഹിയില്‍ ഇറക്കേണ്ടിയിരുന്ന വിമാനമാണ് ഞായറാഴ്ച വൈകിട്ട് ജയ്പൂരിലേക്കു തിരിച്ചുവിട്ടത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ജയ്പുര്‍ വിമാനത്താവളത്തിലെത്തി. കാലാവസ്ഥ അനുകൂലമായാല്‍ വിമാനം ഡല്‍ഹിയിലേക്കു പുറപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button