NewsIndia

വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന ഒരു പ്രസിദ്ധ ക്ഷേത്രമുണ്ട്

ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മേഖലയില്‍ അളകനന്ദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രം വര്‍ഷത്തില്‍ ആറു മാസം മാത്രമേ നട തുറക്കുകയുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യം വരെ മാത്രമേ ബദരിനാരായണ്‍ ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന ബദരിനാഥ് ക്ഷേത്രത്തിന്‍റെ നട തുറന്നിരിക്കുകയുള്ളൂ. ഹിന്ദു വിശ്വാസത്തിലെ “ചാര്‍ ധാം” തീര്‍ഥാടനകേന്ദ്രങ്ങളില്‍ പുരി, രാമേശ്വരം, ദ്വാരക എന്നിവയോടൊപ്പം ബദരിനാഥും ഉണ്ട്. വിഷ്ണു ഭഗവാന്‍റെ 108 ദിവ്യ ദേശങ്ങളില്‍പ്പെട്ട ഒരു പുണ്യസ്ഥലി കൂടിയാണ് ബദരിനാഥ്.

ഹിമാലയന്‍ മേഖലയിലെ പ്രതികൂലമായ കാലാവസ്ഥ മൂലമാണ് വര്‍ഷത്തില്‍ ആറു മാസം ബദരിനാഥ് ക്ഷേത്രം അടച്ചിടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍പ്പെട്ട ഗര്‍വാള്‍ കുന്നിന്‍മേഖലയിലാണ് ബദരിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3,133 മീറ്റര്‍ (10,279 അടി) ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ബദരിനാഥിലെ 1 മീറ്റര്‍ (3.3 അടി) ഉയരമുള്ള കരിങ്കല്ലില്‍ തീര്‍ത്ത വിഷ്ണു വിഗ്രഹം ബദരിനാരായണ്‍ രൂപത്തിലുള്ളതാണ്. വിഷ്ണുവിന്‍റെ എട്ട് സ്വയംവ്യക്ത ക്ഷേത്രങ്ങളില്‍ ഉള്ള സ്വയംഭൂവായ വിഗ്രഹമാണ്‌ ഇതെന്നാണ് വിശ്വാസം.

ഗംഗാ നദിയുടെ ഭൂമിയിലേക്കുള്ള വരവിന്‍റെ സ്മരണയില്‍ ആഘോഷിക്കുന്ന “മാതാ മൂര്‍ത്തി കാ മേള” ആണ് ബദരിനാഥിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. മലയാളികളെ സംബന്ധിച്ച് ഈ ക്ഷേത്രവുമായുള്ള ബന്ധം എന്താണെന്ന് വച്ചാല്‍, ഒരു വടക്കേഇന്ത്യന്‍ ക്ഷേത്രമായിരിന്നിട്ടു കൂടി ബദരിനാഥിലെ മുഖ്യപൂജാരിയായി വരുന്നത് കേരളത്തില്‍ നിന്നുള്ള ഒരു നമ്പൂതിരി-ബ്രാഹ്മണ സമുദായാംഗമാണ് എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button