IndiaSports

കോഹ്ലിയുമൊത്ത് 13 വര്‍ഷം പഴക്കമുള്ള ഫോട്ടോ… ആശിഷ് നെഹ്‌റയ്ക്ക് പറയാനുള്ളത്

സോഷ്യൽ നെറ്റ്വർക്കിംഗ്‌ സൈറ്റുകളിൽ ഇപ്പോൾ വൈറൽ ആയ ഒരു പഴയ ഫോട്ടോ ഉണ്ട്. വിരാട് കോഹ്ലിയുടെയും ആശിഷ് നെഹ്റയുടെയും.അന്ന് ദില്ലിയിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്നു കോഹ്ലി.ആശിഷ് നെഹ്‌റയാകട്ടെ ഇന്ത്യയുടെ തീപ്പൊരി ബൗളറും.

സോഷ്യല്‍ മീഡിയയാണ് ഈ ഫോട്ടോ ഇപ്പോള്‍ ഇങ്ങനെ വൈറലാകാന്‍ കാരണമെന്നാണ് ആശിഷ് നെഹ്‌റ പറയുന്നത്. അത് മാത്രമല്ല വിരാട് കോലിയുടെ വളര്‍ച്ചയും ഇതിനൊരു കാരണമായി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല, പക്ഷേ വിരാട് കോഹ്ലിയുടെ വളര്‍ച്ചയാണ് ഈ ഫോട്ടോ ഇപ്പോള്‍ പ്രശസ്തമാകാന്‍ കാരണമെന്നും നെഹ്റ പറഞ്ഞു. അല്ലായിരുന്നെങ്കില്‍ ഇത് ഒരു സാധാരണ ചിത്രം മാത്രമാകുമായിരുന്നു. ഇപ്പോള്‍ ആ ചിത്രം വിരാട് കോലിക്ക് സ്വന്തമാണ് – നെഹ്‌റ പറഞ്ഞു. 13 വര്‍ഷം മുമ്പാണ് ഈ ഫോട്ടോ എടുത്തത്. ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍. ഇപ്പോള്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഈ ചിത്രം ആഘോഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button