NewsIndia

സെല്‍ഫി എടുക്കുന്നതിനിടെ ഭര്‍ത്താവ്‌ ഭാര്യയെ കനാലില്‍ തള്ളിയിട്ട്‌ കൊന്നു

മീററ്റ്: മീററ്റിലെ സര്‍ധാനയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയെ കനാലില്‍ തള്ളിയിട്ടു കൊന്നു. സര്‍ധാന സ്വദേശി അഫ്താബാണ് ഭാര്യ അയിഷയെ കനാലേക്ക് തള്ളിയിട്ടത്. തിങ്കളാഴ്ചയാണ് സംഭവം.സംഭവശേഷം മകനുമായി പോലീസ് സ്റ്റേഷനിലെത്തിയ അഫ്താബ് തന്നെയാണ് അയിഷയുടെ മരണ വിവരം പോലീസിനെ അറിയിച്ചത്. ഗംഗാ കനാലിനടുത്തുവച്ച് കുറച്ച് പേര്‍ തന്നെയും കുടുംബത്തെയും ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്നും കൈയ്യേറ്റത്തിനിടെ അയിഷയെ അക്രമികള്‍ കനാലിലേക്ക് തള്ളിയിട്ടുവെന്നുമായിരുന്നു അഫ്താബിന്റെ വിശദീകരണം.

എന്നാല്‍ അഫ്‌താബ്‌ പോലീസിനോട്‌ പറഞ്ഞ കാര്യങ്ങളിലെ പരസ്‌പര വിരുദ്ധമായ വസ്‌തുതകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സെല്‍ഫിയെടുക്കാന്‍ എന്ന വ്യാജേന ഭാര്യയെ കനാലിന്‌ അടുക്കലേക്ക്‌ കൊണ്ടുവരികയായിരുന്നുവെന്നും അവിടെ നിന്ന്‌ കനാലിലേക്ക്‌ തള്ളിയിടുകയുമായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button