IndiaSports

കേരള ബ്ലാസ്റ്റേഴ്സിന് നാല് പുതിയ ഉടമകൾ

കേരള ബ്ലാസ്റ്റേഴ്സ് ടീമിന് നാല് പുതിയ ഉടമകള്‍ കൂടി. നിലവിലെ ഉടമയായ സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും വ്യവസായിയായ അരവിന്ദ് പ്രസാദും ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഉടമകളാകും. അല്ലു അർജുൻ ഒഴികെ മറ്റ് 4 പേരും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.

സംസ്ഥാനത്തിന്റെ ഫുട്ബോള്‍ വികസനത്തിനുവേണ്ടിയുള്ള സമഗ്രമായ പദ്ധതിക്കാണ് ഇവര്‍ രൂപം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുപ്പത്തിൽ തന്നെ ഫുട്ബോള്‍ പ്രതിനിധികളെ കണ്ടെത്താനുള്ള ശ്രമത്തിനു പിന്തുണ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച്‌ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button