Gulf

സൗദിയില്‍ 14 പേര്‍ക്ക് വധശിക്ഷ

ദമാം ● സൗദി അറേബ്യയില്‍ ഭീകരവാദ കേസില്‍ പതിനാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലാണ് സൗദി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. പ്രതികളെന്ന് കണ്ടെത്തിയ 9 പേര്‍ക്ക് പതിനഞ്ചു വര്‍ഷം തടവ്‌ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഒരാളെ വിട്ടയച്ചു.

മൂന്നു വര്‍ഷം മുന്‍പാണ് കിഴക്കന്‍ പ്രവിശ്യയിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്നത്. 24 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആയുധങ്ങളും മറ്റുമായാണ് ഇവര്‍ സുരക്ഷാ കേന്ദ്രം ആക്രമിച്ചത്.

പ്രതികളെന്നു കണ്ടെത്തിയ ഒന്‍പത് പേര്‍ക്ക് പതിനഞ്ചു വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്തു.മൂന്നു വര്‍ഷം മുന്‍പാണ് കിഴക്കന്‍ പ്രവിശ്യയിലെ ശീഈ ഭൂരിപക്ഷ പ്രദേശമായ ഖതീഫില്‍ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതികള്‍ പിടിയിലാവുന്നത്. 24 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആയുധങ്ങളും മറ്റുമായാണ് ഇവര്‍ സുരക്ഷാ കേന്ദ്രം ആക്രമിച്ചത്.

\കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദക്കേസില്‍ സൗദി അറേബ്യ കൂട്ട വധശിക്ഷ നടപ്പാക്കായിരുന്നു. കൂട്ട വധശിക്ഷയില്‍ മുതിര്‍ന്ന ഷിയാ നേതാവ് ഉള്‍പ്പടെ 47 പേരെയാണ് അന്ന് വിധി നടപ്പാക്കിയിരുന്നത്.

shortlink

Post Your Comments


Back to top button