International

14 വയസുകാരിയായ കാമുകിയെ 15 കാരന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി

ഹൂസ്റ്റണ്‍ ● 14 വയസുള്ള കാമുകിയെ 15 കാരന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന് മൃതദേഹം മറവുചെയ്തു. തെക്കന്‍ ഹുസ്റ്റണിലാണ് സംഭവം.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി കാരെന്‍ പെറസാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടര്‍ന്നു കാമുകനെ ചോദ്യ ചെയ്തപ്പോള്‍ ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു.

പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്തു കൊന്നു എന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കി.ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിരുന്നു. ‘എനിക്കു മരിക്കേണ്ട’ എന്ന് പെണ്‍കുട്ടി ഉറക്കെ കരയുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം ഇയാള്‍ താമാസിക്കുന്ന വീടിന്‍റെ അടുക്കള ഭാഗത്തു മറവ് ചെയ്തു. ചെയ്യലിനു ശേഷം പോലീസ് മൃതദേഹം പുറത്തെടുത്തു.പ്രതിയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായില്ല.

shortlink

Post Your Comments


Back to top button