NewsInternational

ദ്വീപില്‍ വീണ്ടും ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 5.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പു നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പാഡംഗ് നഗരത്തില്‍നിന്നു 140 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. സുമാത്ര ദ്വീപില്‍ ഇടവിട്ട് ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്.

Tags

Post Your Comments


Back to top button
Close
Close