Kerala

ആരോഗ്യ മേഖലയില്‍ കേരളത്തിനു ആശ്വാസകരമായി കേന്ദ്രത്തിന്റെ ഒരുപിടി സഹായങ്ങള്‍

തിരുവനന്തപുരം ● ആരോഗ്യരംഗത്ത് കേരളത്തിന് സഹായവുമായി കേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ സുപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനായി 3600 കോടി കേന്ദ്രം നല്‍കും.

ആലപ്പുഴയില്‍ ട്രോമ കെയര്‍ നവീകരണത്തിനായി 17 കോടി രൂപ അനുവദിക്കും.എറണാകുളത്തും കണ്ണൂരും ട്രോമാ കെയര്‍ മൂന്നാം ഘട്ടവും ആരംഭിക്കും. കോഴിക്കോട് മൂന്നാം ഘട്ടത്തില്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയോട് കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

shortlink

Post Your Comments


Back to top button