Latest NewsIndiaNews

പാകിസ്ഥാൻ ഒരു തെമ്മാടി രാജ്യം, അവരുടെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം : രാജ്നാഥ് സിംഗ്

ഭീകരതയ്ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്

ശ്രീനഗര്‍ : ഭീകരതയ്ക്കെതിരെ ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രതിരോധ മന്ത്രി രാജാനാഥ് സിംഗ്. കഴിഞ്ഞ 40 വര്‍ഷമായി അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകരതയെ ഇന്ത്യ നേരിടുന്നു. ഭീകരതയ്ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് ഇന്ത്യ നേരത്തെ ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരര്‍ ഇന്ത്യയുടെ നെറ്റിയില്‍ മുറിവേല്‍പ്പിച്ചുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു . ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തി സംസാരിക്കുക ആയിരുന്നു പ്രതിരോധ മന്ത്രി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നുവെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഭീകരര്‍ ഇന്ത്യക്കാരെ കൊന്നത് മതത്തിന്റെ പേരിലെങ്കില്‍ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരിലാണ്. പഹല്‍ഗാമിനു ശേഷമുള്ള രാജ്യം മുഴുവന്‍ കോപാകുലരായി. നിങ്ങളുടെ കോപം ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടു. ധൈര്യത്തോടെയും വിവേകത്തോടെയും പഹല്‍ഗാമിനോട് പ്രതികാരം ചെയ്തുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നും ഒളിച്ചോടിയ ഭീകരര്‍ ലോകത്ത് എവിടെയും സുരക്ഷിതരല്ല. അവര്‍ നിരുത്തരവാദിത്തപരമായാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യ അതൊന്നും കാര്യമാക്കുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) ഏറ്റെടുക്കണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പാകിസ്ഥാന്‍ എത്രമാത്രം നിരുത്തരവാദപരമായാണ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതെന്ന് ലോകം മുഴുവന്‍ കണ്ടതാണ്. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) മേല്‍നോട്ടത്തില്‍ കൊണ്ടുവരണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button