Latest NewsNewsIndia

ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

ഇന്ത്യൻ സൈനികരെ പ്രശംസിച്ച് റഷ്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ. ഗുഡ്ഗാവിൽ താമിസിക്കുന്ന റഷ്യന് യുവതി പോളിന അഗർവാളിൻ്റെ വീഡിയോയാണ് വൈറലായത്. ഇന്ത്യ സുരക്ഷിതമാണ്, ജീവൻ പോലും പണയപ്പെടുത്തി സൈന്യം കാവലുണ്ട് എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

എനിക്കിവിടെ സമാധാനമായി ഉറങ്ങാം, ഇന്ത്യൻ സേന ഉറങ്ങാതെ കാവലുള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം. എൻ്റെ റഷ്യക്കാരിയായ മുത്തശ്ശി വാർത്ത വായിച്ച് എന്നോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഞാൻ ചോദിച്ചു ഏത് വീട്. ഞാനിപ്പോൾ എൻ്റെ വീട്ടിലാണ് ഉള്ളത്. അത് ഇന്ത്യയിലെ ഗുഡ്ഗാവിലാണ്. വിഡിയോയുടെ തുടക്കത്തിൽ പോളിന പറയുന്നു.

രാജ്യത്തെ ജനങ്ങളെ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന തരത്തിൽ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനുള്ള സൈനികരുടെ ധീരതയ്ക്കും അചഞ്ചലമായ സമർപ്പണത്തിനും പോളിന ഇന്ത്യൻ സൈനികരെ തൻ്റെ സമൂഹം മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ പ്രശംസിച്ചു. റഷ്യ നൽകിയ ഏറ്റവും മുൻനിര ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്ത്യൻ സൈന്യത്തിൻ്റെ കൈയിലുണ്ട്.

ഏതൊരു ഡോണുകളെയും ജെറ്റുകളെയും വിമാനങ്ങളെയും അങ്ങനെ പറക്കുന്ന എന്തിനും ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നു. ഇതിനെല്ലാം പുറമെ സാങ്കേതിക വിദ്യയും ഇന്ത്യൻ സൈന്യത്തിൻ്റെ സന്നദ്ധതയും അതിനേക്കാളൊക്കെ പ്രധാനമായി ഇന്ത്യൻ സൈനികരുടെ നിസ്വാർത്തയേയും പോളിന പ്രശംസിച്ചു. ഞാൻ സൈനികരോട് വളരെ നന്ദിയുള്ളവളാണ്. ഇന്ത്യയെ എൻ്റെ സമാധാനപരമായ വീട് എന്ന് വിളിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ അവരോട് വളരെ നന്ദിയുള്ളവനാണെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button