
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ പിടികൂടിയത്. 21 ദിവസങ്ങൾക്ക് ശേഷമാണ് സൈനികനെ മോചിപ്പിക്കുന്നത്. ഇന്ന് രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജെസിപി വഴി ഷായെ ഇന്ത്യയ്‌ക്ക് കൈമാറി.
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് പൂര്‍ണത്തെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് സൈനികനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി കടന്നെത്തുന്ന ബിഎസ്എഫ് ജവാന്മാരെ തിരിച്ചയക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സുസ്ഥാപിതമായ ഒരു നടപടിക്രമമുണ്ട്. എന്നാലിത് പാലിക്കാൻ പാകിസ്ഥാൻ തയാറായിരുന്നില്ല.
182-ാമത് ബിഎസ്എഫ് ബറ്റാലിയനിൽ അംഗമായ ഷാ, സീറോ ലൈനിനടുത്തുള്ള ഇന്ത്യൻ കർഷകരെ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ‘കിസാൻ ഗാർഡ്’ എന്ന യൂണിറ്റിന്റെ ഭാഗമായിരുന്നു. അതേ സമയം ഇന്ത്യയുടെ നയതന്ത്ര നടപടിയുടെ വിജയമാണ് സൈനികൻ്റെ ഈ മോചനം.
Post Your Comments