
പാകിസ്താനില്‍ ആണവ ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.
ചോര്‍ച്ചയുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യന്‍ ആക്രമണത്തില്‍ ആണവ നിലയം തകര്‍ന്നെന്നായിരുന്നു പ്രചാരണം.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയുണ്ടെന്നതായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹം. എന്നാല്‍ പാകിസ്താന്റെ പ്രധാനപ്പെട്ട സൈനിക മേഖലയായ കിരാന കുന്നുകള്‍ ആക്രമിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ പ്രധാനപ്പെട്ട സൈനിക മേഖലയിലൊന്നാണ് കിരാന ഹില്‍സ്. 10 ഭൂഗര്‍ഭ ആണവായുധ ടണലുകള്‍ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. കുഷബ് ആണവ കോംപ്ലക്‌സില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന നാല് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ ഇവിടെയുണ്ട്. ഇവിടെ നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹ മാധ്യങ്ങളിലെ ഒരു പ്രചരണം.
Post Your Comments