International

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെതിരെ പ്രതികരിച്ചു ; വനിത എം.പിക്ക് ബലാത്സംഗ ഭീഷണി

ബര്‍മിങ്ഹാം : ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെതിരെ പ്രതികരിച്ച വനിത എം.പിക്ക് ബലാത്സംഗ ഭീഷണി. ജര്‍മ്മനിയിലെ വനിത എം.പിയായ ജെസ്സ് ഫിലിപ്‌സിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജെസ്സ് ഫിലിപ്‌സ് ബര്‍മിങ്ഹാം സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

റീക്ലെയിം ഇന്റര്‍നെറ്റ് എന്ന പേരിലാണ് ജെസ്സ് പ്രചരണം തുടങ്ങിയത്. വനിത എം.പിക്ക് ഒറ്റ രാത്രി കൊണ്ട് അറുനൂറിലധികം ഭീഷണിക്കത്തുകളാണ് ലഭിച്ചത്. ജെസ്സിനെ ബലാത്സംഗത്തിനിരയാക്കുമെന്നാണ് എല്ലാ കത്തുകളിലെയും ഭീഷണി. തന്നെ അധിക്ഷേപിക്കുന്ന നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ലഭിച്ചതായി എം.പി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് എം.പി തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കൗമാരകാലത്ത് താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഇനി ആര്‍ക്കും ഈ അനുഭവം ഉണ്ടാകരുതെന്നുമുള്ള ഉദ്ദേശത്തിലാണ് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെതിരായ ക്യാംപെയ്ന്‍ തുടങ്ങിയതെന്ന് എം.പി പറഞ്ഞു.

shortlink

Post Your Comments


Back to top button