IndiaSports

സച്ചിന്റെ റെക്കോർഡുകൾ കോഹ്ലി തകർക്കും

ക്രിക്കറ്റ്‌ ഇതിഹാസമായ സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോഹ്ലിക്ക്‌ സാധിക്കുമെന്ന്‌ കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്‌കുമാര്‍ ശര്‍മ്മ. സ്വന്തം കഴിവിലുള്ള കോഹ്ലിയുടെ വിശ്വാസമാണ് ഇതിനു കാരണമെന്നും മറ്റുള്ളവരിൽ നിന്നും കോഹ്ലിയെ വ്യത്യസ്ഥനാക്കുന്നത് ഈ കഴിവാണെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയേപ്പോലെ സ്‌ഥിരതയോടെ കളിക്കുന്ന താരങ്ങള്‍ അധികം ഉണ്ടായിട്ടില്ലെന്നും കോഹ്ലി ബാറ്റു ചെയ്യുന്ന രീതിവച്ച്‌, സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന കാലം വിദൂരമല്ലെന്നും ശര്‍മ പറഞ്ഞു. ആദ്യം മോശം പ്രകടനമായിരുന്നെങ്കിലും പിന്നീട് വൻതിരിച്ചു വരവാണ് കോഹ്ലി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button