NewsInternational

വികസ്വര രാഷ്ട്രമല്ല; ഇന്ത്യ ഇനി ലോ ഇന്‍കം കണ്‍ട്രി!

ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ലോകബാങ്ക് ഒഴിവാക്കി. പകരം, ‘ലോവര്‍ മിഡില്‍ ഇന്‍കം സമ്പദ്‌വ്യവസ്ഥ’ എന്ന പുത്തന്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി. സാങ്കേതിക കാരണങ്ങളാലാണ് ഈ മാറ്റമെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും ലോക ബാങ്ക് വ്യക്തമാക്കി. ഇനി ലോക ബാങ്കിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ഇന്ത്യ ലോവര്‍ മിഡില്‍ ഇന്‍കം സമ്പദ്‌വ്യവസ്ഥയാണ്. അനൗദ്യോഗികമായി ഇന്ത്യയെ വികസ്വര രാഷ്ട്രം എന്ന് തന്നെ സംബോധന ചെയ്യും. വികസ്വര രാഷ്ട്രം (ഡെവലപ്പിംഗ് കണ്‍ട്രീസ്) എന്ന പദം തന്നെ ഒഴിവാക്കാനുള്ള ശ്രമവും ലോക ബാങ്ക് നടത്തുന്നുണ്ട്. വികസ്വര രാഷ്ട്രം എന്ന വാക്കിന് പ്രത്യേകിച്ച് അര്‍ത്ഥങ്ങളില്ലെന്നും അനാവശ്യ വാക്കാണെന്നും ചൂണ്ടിക്കാട്ടിയാണിത്.

ഇതിനായി ലോക ബാങ്ക് ഒരുദാഹരണവും ചൂണ്ടിക്കാട്ടുന്നുണ്ട്. മലേഷ്യയും മലാവിയും നേരത്തേ വികസ്വര രാഷ്ട്രങ്ങളായിരുന്നു. 33,810 കോടി ഡോളറാണ് മലേഷ്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം. മലാവിയുടേത് 425.8 കോടി ഡോളറും. ഇപ്പോള്‍ മലേഷ്യ അപ്പര്‍ ഇന്‍കം കണ്‍ട്രി പട്ടികയിലാണ്. മലാവി ലോ ഇന്‍കം ഗണത്തിലും. ? മാറ്റങ്ങള്‍ ഇവയ്ക്കും ലോക ബാങ്കിന്റെ പട്ടിക പരിഷ്‌കാരം മറ്റു ചില രാജ്യങ്ങളുടെ നിര്‍വചനവും മാറ്റിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും ഇന്ത്യയ്‌ക്കൊപ്പം ലോവര്‍ മിഡില്‍ ഇന്‍കം ഗണത്തിലാണ്. വികസ്വര രാജ്യങ്ങളായിരുന്ന ബ്രസീലും ചൈനയും സൗത്ത് ആഫ്രിക്കയും ഇന്ത്യയേക്കാളും മെച്ചപ്പെട്ട അപ്പര്‍ മിഡില്‍ ഇന്‍കം പട്ടികയില്‍ ഉള്‍പ്പെട്ടു. റഷ്യയും അമേരിക്കയും സിംഗപ്പൂരും ഹൈ ഇന്‍കം ഗണത്തിലാണ്.? ലോ ഇന്‍കം പട്ടിക അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button