KeralaNews

ജിഷയുടെ അമ്മ തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തെന്ന് പറയുന്നതിനെകുറിച്ച് ജിഷയുടെ അച്ഛന്റെ വെളിപ്പെടുത്തലുകൾ

കൊച്ചി: ജിഷാ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തു. ജിഷയുടെ അമ്മ രാജേശ്വരി പിപി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയുന്നത് കള്ളമെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി നിരവധി നാള്‍ ജോലി ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ എന്തിനാണ് തങ്കച്ചന്‍ മാറ്റിപ്പറയുന്നതെന്നും തനിക്കറിയില്ലെന്ന് പാപ്പു പറഞ്ഞു.ജിഷയുടെ അമ്മ രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് പോയിട്ടുണ്ട് എന്നാല്‍, ജിഷ ആ സമയത്ത് കൊച്ചുകുട്ടിയായിരുന്നുവെന്നും പാപ്പു പറയുന്നു. കല്യാണത്തിനു മുന്‍പും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ഈ വിവരം അന്വേഷണസംഘത്തെ അറിയിക്കുമെന്നു പാപ്പു വ്യക്തമാക്കി .

യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ജിഷയുടെ അമ്മ രാജേശ്വരി രംഗത്ത് വന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button