Gulf

ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാനടിക്കറ്റ് വില്‍പന തുടങ്ങി; ഈ പറക്കും കൊട്ടാരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം

അബുദാബി● യു.എ.ഇയുടെ പതാകവാഹക വിമാനക്കമ്പനിയായ എമിറേറ്റ്സ് വെള്ളിയാഴ്ച അവതരിപ്പിച്ച ലണ്ടന്‍-മെല്‍ബണ്‍ റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് 80,000 യു.എസ് ഡോളറിലേറെ (ഏകദേശം 53,42,476 ഇന്ത്യന്‍ രൂപ) വരും.

‘ദി റെസിഡന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന എയര്‍ബസ് എ-380 സൂപ്പര്‍ ജംബോ ജെറ്റ് വിമാനത്തില്‍ മൂന്ന് റൂം ആഡംബര സ്യൂട്ടിലുള്ള യാത്രയാണ്‌ എത്തിഹാദ് വാഗ്ദാനം ചെയ്യുന്നത്. ‘ആകാശത്തിലെ പെന്റ്ഹൗസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിമാനത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകും.

ethihad rsidence

സിംഗിള്‍ അല്ലെങ്കില്‍ ഡബിള്‍ ഒക്യുപന്‍സിയില്‍ 125 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്യൂട്ടില്‍ പ്രത്യേകം പാചകക്കാരനും ഉണ്ടാകും. സീറ്റുകള്‍ക്കു പകരം ഫ്ലാറ്റ് ടാബിള്‍ കിടക്കയാണ് സ്യൂട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഓരോ സ്യൂട്ടിനും പ്രത്യേകം ബാത്ത്റൂമും ഉണ്ടാകും.

ethihad02

ലിവിംഗ് റൂമില്‍ 32 ഇഞ്ച്‌ എല്‍.സി.ഡി ടി.വി, രണ്ടായി മടക്കി വയ്ക്കാവുന്ന ഡൈനിങ്ങ്‌ ടേബിള്‍, ലെതര്‍ ഡബിള്‍ സോഫ എന്നീ സൗകര്യങ്ങളുമുണ്ട്. യാത്രക്കിടയില്‍ വിമാനത്തിന് അബുദാബിയില്‍ ഒരു സ്റ്റോപ് ഉണ്ടാകും.

എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള വാഹനസൗകര്യം, പ്രത്യേകം ചെക്ക്-ഇന്‍, വി.ഐ.പി ലോഞ്ച്, കായിക മത്സരമോ, കണ്‍സേര്‍ട്ടോ, റെസ്റ്റോറന്റോ ബുക്ക്‌ ചെയ്യാനുള്ള സഹായിയുടെ സേവനം തുടങ്ങിയവ ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്.

റെസിഡന്‍സില്‍ ന്യൂയോര്‍ക്ക്-മുംബൈ റൗണ്ട് ട്രിപ്പിനുള്ള ടിക്കറ്റ് നിരക്കായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ചെലവേറിയ വിമാനടിക്കറ്റ്. ഇതിനെക്കാള്‍ 4500 ഡോളര്‍ അധികമാണ് പുതിയ റൂട്ടിലെ നിരക്ക്.

2014 ലാണ് എത്തിഹാദ് ‘റെസിഡന്‍സ്’ എന്ന പേരില്‍ ഈ എയര്‍ബസ് എ-380 അവതരിപ്പിച്ചത്. നിലവില്‍ എത്തിഹാദ് ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് അബുദാബിയിലേക്ക് മൂന്ന് പ്രതിദിന എ-380 സര്‍വീസ് നടത്തുന്നുണ്ട്. യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എത്തിഹാദിന് എട്ട് എയര്‍ബസ് എ-380 വിമാനങ്ങളുണ്ട്. 

shortlink

Post Your Comments


Back to top button