IndiaNews

പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാന്‍റെ ചില നടപടികള്‍ ഇന്ത്യയോടുള്ള വഞ്ചനയെന്ന് രാജ്‌നാഥ് സിംഗ്

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലെ തീവ്രവാദ ആക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ അത് ഇന്ത്യയോടുള്ള കടുത്ത വഞ്ചനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണത്തിന് എന്‍.ഐ.എ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ തീരുമാനിച്ചതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

എന്നാല്‍, ഇതുവരെ എന്‍.ഐ.എക്ക് രാജ്യം സന്ദര്‍ശിക്കുന്നതിന് പാകിസ്താന്‍ അനുമതി നല്‍കിയിട്ടില്ല. പാക് സര്‍ക്കാറിന്റെ ഈ നിലപാട് ഭീകരവാദത്തെ സഹായിക്കുന്നതിനല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നും രാജ്‌നാഥ് സിങ് പത്താന്‍കോട്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരവാദികള്‍ പാകിസ്താനില്‍ നിന്നാണ് എത്തിയതെന്ന് വ്യക്തമാണ്. ഇന്ത്യ വളരെ ഗൗരവത്തോടെയാണ് ഈ സംഭവത്തെ സമീപിക്കുന്നത്. എന്നാല്‍, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തിന് കശ്മീര്‍ ഒരു കാരണമല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button