KeralaLatest NewsNews

എ.കെ ആന്റണി ആദര്‍ശനേതാവ്, അദ്ദേഹത്തെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം: രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എ.കെ ആന്റണി ആദര്‍ശമുള്ള നേതാവാണെന്നും പാര്‍ട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്‍ തോല്‍ക്കുമെന്ന് എ.കെ ആന്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാകാം അനില്‍ ആന്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേര്‍ത്തു.

Read Also: അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം

അനില്‍ ആന്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛന്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാന്‍. ആന്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാല്‍ മറ്റ് നേതാക്കള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബഹിരാകാശ രംഗത്ത് ഇന്ത്യ ഒട്ടേറെ വളര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതാവിന്റെ ലോഞ്ചിങ് ഇതുവരെ ഉണ്ടായില്ല. ഒരു രാഹുല്‍യാന്‍ ഉണ്ടാവില്ല, ഒരിടത്തും രാഹുല്‍ ജയിക്കില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ മത്സരിക്കുന്നതായി അഭിനയിക്കുന്നു. അവര്‍ രണ്ടുപേരും രാഹുലിനെ പിന്തുണയ്ക്കുന്നുവെന്നും ഇവര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു’,അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button