KeralaLatest NewsNews

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കുടുംബം. അബ്ദുല്‍ റഹീം ഉമ്മയെ കണ്ട ശേഷം മതി സിനിമയെന്നും റഹിം നാട്ടിലെത്തിയ ശേഷം എന്തിനോടും സഹകരിക്കുമെന്നും അബ്ദുല്‍ റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.

Read Also: 175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍, എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനിറ്റിനുള്ളില്‍ കാണാതായി

അബ്ദുറഹീമിന്റെ ജീവിതം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. എന്നാല്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി റിയാദിലെ റഹീം മോചന നിയമസഹായ സമിതിയും രംഗത്തെത്തിരുന്നു. സൗദിയിലെ നിയമവ്യവസ്ഥയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് മോചനത്തെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. ഇതേ അഭിപ്രായമാണ് കുടുംബത്തിനും. സിനിമയല്ല റഹീമിന്റെ ജീവനാണ് വലുതെന്ന് റഹീമിന്റെ അമ്മാവന്‍ അബ്ബാസും പ്രതികരിച്ചു.

അതേസമയം ദയാധനമായ 34 കോടി സ്വരൂപിച്ചെങ്കിലും ജയില്‍ മോചനത്തിന് ഇനിയും കടമ്പകള്‍ ഏറെയാണ്. റഹീമിന്റെ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ തെറ്റായ പ്രചാരണങ്ങള്‍ ഈ നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ സഹായ സമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button