NewsInternational

പ്രശസ്തരായ ഫോട്ടോ ജേര്‍ണലിസ്റ്റും പരിഭാഷകനും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എസിലെ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റും പരിഭാഷകനും കൊല്ലപ്പെട്ടു. നാഷണല്‍ പബ്ലിക് റേഡിയോയുടെ(എന്‍.പി..ആര്‍) ഫോട്ടോ ജേര്‍ണലിസ്റ്റ് ഡേവിഡ് ഗില്‍കിയും(50) പരിഭാഷകന്‍ സബീഹുള്ള തമന്നയുമാണ്(38) മരിച്ചത്. ഇവര്‍ക്കൊപ്പം സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലായിരുന്നു സംഭവം. അഫ്ഗാന്‍ സൈനികര്‍ക്കൊപ്പം സഞ്ചരിക്കവേ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഷെല്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു അഫ്ഗാന്‍ സൈനികനും കൊല്ലപ്പെട്ടു.

ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണ് ഡേവിഡ് ഗില്‍കി. 2010 ലെ ജോര്‍ജ് പോള്‍ക്ക്, 2007 ല്‍ എമ്മി എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള അദ്ദേഹം 2011 ലാണ് അഫ്ഗാനിസ്ഥാനില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button