Latest NewsNewsIndia

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു, വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഡിജിസിഎ

ബദാക്ഷൻ പ്രവിശ്യയിലെ കുറാൻ-മുൻജാൻ, സിബാക്ക് ജില്ലകളിലെ ടോപ്പ്ഖാന മലനിരകളിലാണ് അപകടം സംഭവിച്ചത്

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു. അഫ്ഗാനിസ്ഥാൻ മലനിരകളായ ടോപ്പ്ഖാനയിലാണ് വിമാനം തകർന്നത്. വിമാനാപകടം നടന്നതിന് പിന്നാലെ ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന റിപ്പോർട്ടുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ, വ്യാജ പ്രചരണങ്ങൾക്കെതിരെയുള്ള നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇന്ത്യൻ വിമാനമല്ല തകർന്നുവീണതെന്നും, ഡിഎഫ് 10 രജിസ്ട്രേഷനുള്ള മൊറോക്കൻ വിമാനമാണെന്നും ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് വിമാനം തകർന്നുവീണത്. റഡാർ പരിധിയിൽ നിന്നും വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. നിലവിൽ, അപകടകാരണം വ്യക്തമല്ല. ബദാക്ഷൻ പ്രവിശ്യയിലെ കുറാൻ-മുൻജാൻ, സിബാക്ക് ജില്ലകളിലെ ടോപ്പ്ഖാന മലനിരകളിലാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഒരു സംഘത്തെ അപകട മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ബദാക്ഷൻ ഇൻഫോർമേഷൻ ആൻഡ് കൾച്ചറൽ വിഭാഗം മേധാവി ബിഹുളള അമീരി വ്യക്തമാക്കി.

Also Read: തൃശൂരില്‍ നേരിട്ട പാളിച്ചകള്‍ തീര്‍ക്കാന്‍ സിപിഐ, തൃശൂര്‍ തിരിച്ച് പിടിക്കാന്‍ ഗൂഢതന്ത്രങ്ങളുമായി സിപിഐ നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button