KeralaLatest NewsNews

തൃശൂരില്‍ നേരിട്ട പാളിച്ചകള്‍ തീര്‍ക്കാന്‍ സിപിഐ, തൃശൂര്‍ തിരിച്ച് പിടിക്കാന്‍ ഗൂഢതന്ത്രങ്ങളുമായി സിപിഐ നേതാക്കള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന് സിപിഐ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാക്കരുതെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Read Also: റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ, സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങി ഇന്ത്യൻ കരസേന

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയും ഒരു ഘടകമാണെന്നും പുതിയ സാഹചര്യത്തില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും എക്‌സിക്യൂട്ടിവില്‍ അഭിപ്രായം ഉയര്‍ന്നു. ദേശീയ ശ്രദ്ധയാകര്‍ഷിക്കുമെന്ന വിലയിരുത്തലില്‍ പ്രത്യേക തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് സിപിഐ ഒരുങ്ങുന്നത്.

തൃശൂരിനായി പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രം മെനയാനാണ് സിപിഐയുടെ ശ്രമം. തൃശൂര്‍ തിരിച്ച് പിടിക്കാന്‍ പ്രത്യേക തന്ത്രം ആവിഷ്‌കരിക്കും. കോണ്‍ഗ്രസിന്റെ പരിപാടി കൂടി കഴിഞ്ഞ് തന്ത്രം തയാറാക്കാനാണ് സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായിരിക്കുന്നത്. ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും തൃശൂരില്‍ വമ്പന്‍ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button