Kerala

ഒന്നര വര്‍ഷം മുന്‍പ് വാങ്ങിയ ടിവി നന്നാക്കാന്‍ ആവശ്യപ്പെട്ട തുക കേട്ടാല്‍ അമ്പരക്കും

തിരുവനന്തപുരം : ഒന്നര വര്‍ഷം മുന്‍പ് വാങ്ങിയ ടിവി നന്നാക്കാന്‍ ആവശ്യപ്പെട്ട തുക കേട്ടാല്‍ അമ്പരക്കും. സര്‍വ്വീസ് ക്യാന്റീനില്‍ നിന്ന് സാംസങ്ങ് എല്‍.ഇ.ടി. ടിവി വാങ്ങിയ വിമുക്ത ഭടനോടാണ് ടിവി റിപ്പയര്‍ ചെയ്യാന്‍ വമ്പന്‍ തുക ആവശ്യപ്പെട്ടത്. കമ്പനിയുടെ നിലപാടിനെതിരെ നിയമനടപടിക്ക് ഉപഭോക്താവ് തീരുമാനിച്ചതോടെ കമ്പനി നിലപാട് മാറ്റി.

ഒന്നര വര്‍ഷം മുമ്പ് 47,000 രൂപയ്ക്ക് വാങ്ങിയ ടിവി നന്നാക്കാന്‍ കൊടുത്തപ്പോള്‍ കമ്പനി ആവശ്യപ്പെട്ടത് 31,000 രൂപ. ടിവി പ്രവര്‍ത്തന രഹിതമായതോടെ പട്ടാളക്കാരന്‍ സാംസങ്ങിന്റെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെടുകയായിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്ത ശേഷം തിരുവനന്തപുരത്തെ സര്‍വ്വീസ് സെന്ററില്‍ നിന്നും ഒരു എക്‌സികൂട്ടീവെത്തി ടിവി പരിശോധിച്ചു. നന്നാക്കുന്നതിന് 31,000 രൂപയാകുമെന്ന് ടെക്‌നീഷ്യന്‍ അറിയിച്ചു. എന്നാല്‍ ടെലിവിഷന്‍ വാങ്ങി ഒന്നര വര്‍ഷമായിട്ടുള്ളതിനാല്‍ വാറന്റി പരിരക്ഷയുണ്ടെന്ന് വിമുക്ത ഭടന്‍ വ്യക്തമാക്കി.

എന്നാല്‍ വാറന്റി കാലാവധി അവസാനിച്ചെന്നും സര്‍വീസ് ടാക്‌സ് ഒഴിവാക്കിയ ശേഷം 27336 രൂപ അടയ്ക്കണമെന്നും കമ്പനി എസ്.എം.എസിലൂടെ അറിയിച്ചു. നിരക്ക് ഇതില്‍ നിന്നും കുറയ്ക്കാനാകില്ലെന്ന നിലപാടില്‍ കമ്പനി ഉറച്ചുനിന്നതോടെയാണ് വിമുക്ത ഭടന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫേറത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ 2013ല്‍ വിപണിയിലുണ്ടായിരുന്ന മോഡല്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നും. അതിനാല്‍ തന്നെ പുതിയ ടെലിവിഷന്‍ നല്‍കാന്‍ കഴിയില്ലെന്നും പഴയ ടിവി നന്നാക്കി നല്‍കുവാന്‍ മാത്രമേ കഴിയൂ എന്നും കമ്പനി ഫോറത്തെ അറിയിച്ചു. തുടര്‍ന്ന് ഇരുകക്ഷികളുടെയും വാതം കേട്ട ഫോറം ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കുകയായിരുന്നു. ഇരു കക്ഷികളും ഒത്തുതീര്‍പ്പ് സമ്മതിക്കുകയും 10,000 രൂപ റിപ്പയര്‍ ചാര്‍ജായി നല്‍കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button