KeralaNews

ആയു‍ര്‍വേദ മസാജിന്റെ മറവിൽ കോവളത്ത് പെണ്‍വാണിഭം

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടക്കുന്നെന്ന പരാതിയില്‍ കോവളത്തെ മസാജ് സെന്ററുകളില്‍ റെയ്ഡ്. പുരുഷന്മാരെ സ്ത്രീകള്‍ മസാജ് ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ മസാജ് സെന്ററുകളുടെ മറവില്‍ ഇത്തരത്തില്‍ ചൂഷണം നടക്കുന്നെന്ന പരാതി വന്നതോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്.

സ്ത്രീകളെ നിരയായി നിർത്തി ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കാനുള്ള സൗകര്യം വരെ മസാജ് സെന്ററുകാർ ആവശ്യക്കാർക്ക് ഒരുക്കുന്നുണ്ട് . സ്ഥാപന ഉടമകളുടെ ഭീഷണിക്ക് വഴങ്ങി നിരവധി സ്ത്രീകളാണ് ഇത്തരം സെന്ററുകളിൽ കുടുങ്ങിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ടൂറിസത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിരവധി സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button