Latest NewsIndia

ഉന്നതരെ ലക്ഷ്യംവെച്ച് ഫ്ലാറ്റിൽ പെണ്‍വാണിഭ സംഘം: മോഡലുകൾ ഉൾപ്പെടെ യുവതികളെ മോചിപ്പിച്ച് പോലീസ്

സമൂഹത്തിലെ ഉന്നതരെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ വലയിലാക്കി മുംബൈ പോലീസ്. മോഡലുകളടക്കം മൂന്ന് യുവതികളെ ഇവരുടെ കസ്റ്റഡിയില്‍ നിന്ന് പോലീസ് മോചിപ്പിച്ചു.
65 -ഉം 64- ഉം വയസ്സുള്ള രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉന്നതര്‍ക്ക് കാഴ്ചവെക്കാനായി മോഡലുകളെയാണ് ഇവർ ഏർപ്പാടാക്കിയിരുന്നത്.

അന്ധേരി വെസ്റ്റിലെ ശാസ്ത്രി നഗര്‍ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെ 405-ാം നമ്പര്‍ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് രണ്ട് മുതിര്‍ന്ന സ്ത്രീകളും 31 വയസുള്ള മറ്റൊരു സ്ത്രീയും അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം ഇവിടെയെത്തിയത്. പ്രതികളിൽ ഒരാള്‍ ജ്യോതിഷി എന്ന പേരിലാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഇങ്ങനെയാണ് ആളുകളെ ഇങ്ങോട്ടേക്ക് വരുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button