NewsIndia

സുപ്രീംകോടതി വിധിയിലൂടെയോ പൊതുജനഭിപ്രായത്തിലൂടെയോ രാമക്ഷേത്രം പണിയും: പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കും; അമിത് ഷാ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും അയോധ്യയിലെ രാമക്ഷേത്ര വിഷയമുയര്‍ത്തി ബി.ജെ.പി. രാമജന്മഭൂമി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ള വിഷയമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. രാമക്ഷേത്രം നിശ്ചയിച്ച സ്ഥലത്തു തന്നെ പണിയും. ഒന്നുകില്‍ കോടതിയുടെ നിര്‍ദേശമനുസരിച്ച്, അല്ലെങ്കില്‍ പൊതു അഭിപ്രായ സമന്വയത്തിലൂടെ അമിത് ഷാ വ്യക്തമാക്കി. ലക്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന വിഷയത്തിലും അമിത് ഷാ നിലപാട് വ്യക്തമാക്കി. രഘുറാം രാജനെ നീക്കണമെന്ന് ബി.ജെ.പി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് രഘുറാം രാജനെ നീക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് സ്വാമി പ്രധാനമന്ത്രിക്ക് രണ്ടു തവണ കത്തയക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button