KeralaNews

പൂഞ്ഞാറിലെ തോല്‍വി പ്രത്യേകം പരിശോധിക്കണം: സി.പി.ഐ.എം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: പൂഞ്ഞാര്‍ തോല്‍വി പ്രത്യേകം പരിശോധിക്കണമെന്ന് സി.പി.ഐ.എം സെക്രട്ടേറിയറ്റ്. പൂഞ്ഞാറില്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട സാഹചര്യം പരിശോധിക്കണം. വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു. വിശദമായ ചര്‍ച്ച സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും.

സി.പി.ഐ.എമ്മിന് അഭിമാനപ്രശ്‌നമായിരുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ നേരിട്ട കനത്തപരാജയം പ്രത്യേകം പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്. രണ്ടുതവണ പിണറായി വിജയന്‍ നേരിട്ടെത്തി മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടും, ഇടതുസ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച പണം പോലും ലഭിച്ചില്ല. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സെക്രട്ടേറ്റില്‍ ആവശ്യമുയര്‍ന്നു.

പൂഞ്ഞാര്‍ പരാജയം വൈകിട്ട് യോഗം വിശദമായി ചര്‍ച്ച ചെയ്യും. മന്ത്രിമാരുടെ വിവാദപ്രസ്താവനകള്‍ സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്കുവരുമെന്നാണ് സൂചന. അതേസമയം സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച യോഗത്തില്‍ ഉണ്ടായേക്കില്ല. ഇക്കാര്യം ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞമന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി, വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

അതേസമയം, വട്ടിയൂര്‍ക്കാവിലെ പരാജയം അന്വേഷിക്കാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button