KeralaNews

ബിഎസ്എൻഎൽ വേതനം വർദ്ധിപ്പിക്കുന്നു

വടകര : കേരളസർക്കിളിലെ ബിഎസ്എൻ എൽ കരാർത്തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ച് ഉത്തരവായി. കരാർത്തൊഴിലാളികളെ ജോലിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വേതനവർദ്ധന. ഇത് 2015 ആഗസ്ത് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഉത്തരവ്പ്രകാരം തൊഴിലാളികളെ വൈദഗ്ധ്യമില്ലാത്തവർ, പാതി വൈദഗ്ധ്യമുള്ളവർ, വൈദഗ്ധ്യമുള്ളവർ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.ഇതിൽ വൈദഗ്ധ്യമില്ലാത്തവരുടെ അടിസ്ഥാന വേതനം 236 രൂപയിൽ നിന്ന് 318 രൂപയാക്കി ഉയർത്തി. പാതിവൈദഗ്ധ്യമുള്ളവരുടെ വേതനം 258 ൽ നിന്നും 343 രൂപയാക്കി. വൈദഗ്ധ്യമുള്ളവരുടെ വേതനം 258 ൽ നിന്നും 351 രൂപയുമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button