NewsIndia

കൊച്ചി വിമാനത്താവളത്തിന് അവിശ്വാസനീയമായ നേട്ടം,  രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ അന്തരം

നെടുമ്പാശ്ശേരി : രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം ചെന്നൈയെ പിന്തള്ളി മൂന്നാം സ്ഥാനത്ത്. എണ്ണത്തിൽ 20 ശതമാനം വർധനയാണ് കൊച്ചി പുതുവർഷത്തിൽ കൈവരിച്ചത്‌.ഏപ്രിൽ വരെയുള്ള കണക്ക് അനുസരിച്ചാണിത്. ഡൽഹി, മുംബൈ എന്നിവ ആയിരുന്നു കഴിഞ്ഞ വർഷം മുന്നിൽ. കൊച്ചി വർഷങ്ങളായി നാലാം സ്ഥാനത്തായിരുന്നു.

എയർപോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഏപ്രിൽ മാസത്തിൽ 4,27,731 പേരാണ് യാത്ര ചെയ്തത്. ഈ വർഷം 20.1 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിലും കൊച്ചിയിൽ വർധനയുണ്ട്. മുൻ വർഷത്തേക്കാൾ 15.9 ശതമാനം ആണ് വർധനവ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button