NewsInternational

ചരിത്രനിമിഷത്തിന്റെ പടിവാതിൽക്കല്‍ ഹിലരി ക്ലിന്റൺ

വാഷിംഗ്‌ടണ്‍: യു. എസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍, അമേരിക്കൻ ചരിത്രത്തിൽ പ്രമുഖ പാർട്ടികളുടെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർഥിയാകും. ഡെമോക്രാറ്റ് സ്ഥാനാർഥിയാകാൻ 2383 പ്രതിനിധികളുടെ പിന്തുണയാണ് ആവശ്യമുള്ളത്. സൂപ്പർ ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹിലരി ഈ നാഴികക്കല്ലു പിന്നിട്ടുവെന്നാണ് അസോഷ്യേറ്റഡ് പ്രസ് പറയുന്നത്. 571 സൂപ്പർ ഡെലിഗേറ്റുകൾ ഹിലരിക്കു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന പ്രൈമറികളിൽനിന്നുള്ള 1812 പ്രതിനിധികളെക്കൂടി ചേർത്ത് ഹിലരിക്ക് ഇപ്പോൾ കൃത്യം 2383 പേരുടെ പിന്തുണയായി. ഓരോ സംസ്ഥാനത്തെയും പ്രൈമറികളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വതന്ത്രമായി വോട്ടു ചെയ്യാൻ അവകാശമുള്ള മുതിർന്ന പാർട്ടി ഭാരവാഹികളാണ് സൂപ്പർ ഡെലിഗേറ്റുകൾ.

ഹിലരി കലിഫോർണിയയിൽ പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് എണ്ണം തികഞ്ഞ വാർത്ത പുറത്തു വന്നത്. 1789 ല്‍ അധികാരത്തിലെത്തിയ ജോര്‍ജ് വാഷിംഗ്‌ടണ്‍ മുതല്‍ ബറാക് ഒബാമ വരെ 44 പുരുഷന്മാരാണ് അമേരിക്ക ഭരിച്ചത്. ചരിത്രം തിരുത്തിക്കുറിക്കുകയാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍റെ പത്നി ഹിലരി ക്ലിന്റൺ . നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി സ്ഥാനാർഥിത്വം ഉറപ്പിക്കുമെന്നാണു നിരീക്ഷകർ പറയുന്നത്.

shortlink

Post Your Comments


Back to top button