KeralaNews

ജിഷയുടെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് ചോദ്യം ചെയ്തു

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുപ്രസിദ്ധ ഗുണ്ട വീരപ്പന്‍ സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സന്തോഷിന് സാമ്യമുള്ളതിനാലാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.

ജിഷയുടെ കൊലപാതകത്തില്‍ വാടകക്കൊലയാളിയുടെ സാന്നിധ്യം പൊലീസ് നേരത്തെ മുതല്‍ സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് വീരപ്പന്‍ സന്തോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജിഷയുടെ വീട്ടിലേക്ക് സന്തോഷിന്റെ താമസ സ്ഥലത്തു നിന്നും നാല് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നതും അന്വേഷണ സംഘത്തെ സംശയത്തിലാഴ്ത്തുന്നു. പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവുമായും സന്തോഷിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button