International

ഫെയ്‌സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത യുവതിയോട് യുവാവ് പകരം വീട്ടിയത് ഇങ്ങനെ

ഇംഗ്ലണ്ട് : ഫെയ്‌സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്ത യുവാവ് പകരം വീട്ടിയത് ക്രൂരമായി. യുവതിയുടെ കോഴികളുടെ തലയറുത്താണ് യുവാവ് പകരം വീട്ടിയത്. ടാനിയ വിന്‍സെന്റ് എന്ന യുവതിയുടെ നാല് കോഴികളെയാണ് ബാരെറ്റ് എന്ന യുവാവ് കൊന്നത്.

സംഭവത്തില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാരെറ്റിന് 9 ആഴ്ച തടവു ശിക്ഷ വിധിച്ചു. ബാരെറ്റിനെ ഫെയ്‌സ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്തതിന്റെ പ്രതികാരമാണ് ഇയാള്‍ ചെയ്തതെന്ന് യുവതി പറഞ്ഞു. താന്‍ മക്കളെപ്പോലെ വളര്‍ത്തിയ കോഴികളെയാണ് ബാരെറ്റ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ടാനിയ പറഞ്ഞു. തലയറുക്കുന്നതിന് മുമ്പ് ബാരെറ്റ് കോഴികളെ ക്രൂരമായി ഉപദ്രവിച്ചുവെന്നും യുവതി ആരോപിച്ചു. ഇത്തരത്തിലൊരു ക്രൂരകൃത്യം താന്‍ ജീവിതത്തില്‍ നേരിട്ടിട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button