NewsInternationalGulf

ദുബായിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ്

ദുബായ്: ദുബായിലേക്ക് പോകുന്നവര്‍ കൊണ്ടു പോകരുതാത്ത സാധനങ്ങളുടെ ലിസ്റ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. വിവിധ വിമാനക്കമ്പനികള്‍ സംയുക്തമായാണ് 19 ഇന സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് പുറത്തു വിട്ടത്. ഈ നിയമം ലംഘിക്കുന്നവരെ പിടികൂടി ഉടന്‍ സ്വന്തം നാട്ടിലേക്കു മടക്കി അയക്കും. നിരോധന പട്ടികയിലുള്ള സാധനങ്ങള്‍ ബാഗേജില്‍ ഇല്ലാതെയാണു യാത്ര ചെയ്യുന്നതെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം. ഇതിനു പുറമെ പെട്ടെന്നു പായ്ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ മാത്രമെ ഉപയോഗിക്കാവൂ. ഹാന്‍ഡ് ബാഗില്‍ തന്നെ ഇവ സൂക്ഷിക്കണം. ലാപ്‌ടോപ് കൊണ്ടു പോകുന്നുണ്ടെങ്കില്‍ പരിശോധനയ്ക്കായി പെട്ടെന്ന് എടുത്തു നല്‍കാന്‍ കഴിയുന്ന സ്ഥലത്താവണം ഇത് വയ്‌ക്കേണ്ടത്.

ബാഗേജുകള്‍ക്ക് എത്ര വലുപ്പമാകാമെന്നും പുതിയ നിര്‍ദേശമുണ്ട്. 90 സെന്റിമീറ്റര്‍ നീളവും 75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ വീതിയും മാത്രമേ പാടുള്ളു. വലുപ്പമുള്ള ബാഗുകള്‍ പരിശോധിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു. ഇതു കൂടാതെ ഒരു ബാഗിന് 32 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടാകാതെയും ശ്രദ്ധിക്കണം. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സാധനങ്ങള്‍ കൊണ്ടു പോകരുതെന്നും ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ മറക്കരുതെന്നും ഒര്‍മപ്പെടുത്തുന്നു.

വിലക്കേര്‍പ്പെടുത്തിയ വസ്തുക്കള്‍-ചുറ്റികകള്‍, ആണികള്‍, സ്‌ക്രൂഡ്രൈവര്‍ ഉള്‍പ്പെടെ സമാന പണിയായുധങ്ങള്‍, കത്രിക, ബ്ലേഡ്, പെഴ്‌സണല്‍ ഗ്രൂമിങ് കിറ്റ്, വാള്‍, വിലങ്ങുകള്‍, ലേസര്‍ ഗണ്‍, തോക്കിന്റെ മാതൃക, തോക്ക്, വെടിയുണ്ട, ലൈറ്റര്‍, ബാറ്റ്, ആയോധന ഉപകരണങ്ങള്‍, ഡ്രില്ലറുകള്‍, കയറുകള്‍, അളവെടുക്കുന്ന ടേപ്പ്, പായ്ക്കിങ് ടേപ്പ്, ഇലക്ട്രിക്കല്‍ കേബിള്‍, വാക്കി ടോക്കി, 100 മില്ലിലിറ്ററില്‍ കൂടുതല്‍ ദ്രാവകം ഉള്‍ക്കൊള്ളുന്ന കുപ്പികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button